കേരളത്തിൽ ത്രിപുര ആവർത്തിക്കും -മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

കേരളത്തിൽ ത്രിപുര ആവർത്തിക്കും -മോദി

കൊല്ലം: ശൂന്യതയിൽനിന്ന് ത്രിപുരയിൽ ബി.ജെ.പി. സർക്കാരുണ്ടാക്കിയതുപോലെ നാളെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും ഇതിനെ പരിഹസിച്ചേക്കാം. ബി.ജെ.പി. പ്രവർത്തകരുടെ കഴിവിനെ കുറച്ചുകാണരുത്. കളിയാക്കലും മർദനവും കൊണ്ട് പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ.) കൊല്ലത്ത് നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാരിനും കോൺഗ്രസിനുമെതിരേ രൂക്ഷവിമർശനമാണ് അദ്ദേഹം നടത്തിയത്. കമ്യൂണിസ്റ്റുകൾ രാജ്യത്തിന്റെ ചരിത്രത്തെയും വിശ്വാസങ്ങളെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരോ ആദരിക്കുന്നവരോ അല്ല. എന്നാൽ, ഇത്ര വെറുപ്പോടും അറപ്പോടുംകൂടി ശബരിമലയിൽ കേരള സർക്കാർ നിലപാടെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മോദി പറഞ്ഞു. ശബരിമല വിഷയത്തിൽ യു.ഡി.എഫിനും വ്യക്തമായ നിലപാടില്ല. പാർലമെന്റിൽ ഒന്നു പറയും. പത്തനംതിട്ടയിൽ വേറെ ഒന്നു പറയും. കൃത്യമായ നിലപാടു വ്യക്തമാക്കാൻ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നു. ബി.ജെ.പി.യുടെ നിലപാട് ഇക്കാര്യത്തിൽ സുവ്യക്തമാണ്. കേരളീയ സംസ്കാരത്തോടൊപ്പംനിന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പി. മാത്രമാണ്. വാക്കുംപ്രവൃത്തിയും ഭിന്നമല്ലാത്ത നിലപാടാണത്. അത് പാർട്ടിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മോദി പറഞ്ഞു. ലിംഗനീതിയെപ്പറ്റി വീരവാദം മുഴക്കുന്ന കോൺഗ്രസും ഇടതുപക്ഷവും മുത്തലാഖ് വിഷയത്തിൽ സ്വീകരിച്ച നിലപാട് അതിനു കടകവിരുദ്ധമാണ്. മുത്തലാഖ് നിരോധനത്തെ വോട്ടുബാങ്ക് നോക്കി ഇവർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. പല ഇസ്ലാമിക രാജ്യങ്ങളും നിർത്തലാക്കിയതാണിത്. സ്ത്രീകളോട് അനീതി കാട്ടുന്ന ഇത്തരം സമ്പ്രദായങ്ങളെ എന്തിന് ഇവർ പിന്താങ്ങുന്നുവെന്ന് മോദി ചോദിച്ചു. അഴിമതി, ജാതീയത എന്നീ കാര്യങ്ങളിൽ ഇവർക്ക് ഒരേ നിലപാടാണ്. കേരളത്തിന്റെ സംസ്കാരിക അടിത്തറ നശിപ്പിക്കൽ, യുവാക്കളെ അവഗണിക്കൽ, ജനങ്ങളെ വഞ്ചിക്കൽ എന്നിവയിൽ രണ്ടു മുന്നണികളും ഒന്നാണ്. സാമ്പത്തികസംവരണ ബില്ലിനെ എതിർത്തത് യു.ഡി.എഫിനൊപ്പമുള്ള മുസ്ലിംലീഗ് മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷനായി. എൻ.ഡി.എ. സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി.സി. തോമസ്, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, വെള്ളിയാകുളം പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. Content Highlights:Tripura repeats in Kerala-pm modi


from mathrubhumi.latestnews.rssfeed http://bit.ly/2CsdJJ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages