സദസ്സിൽ നിന്ന് കൂവൽ, ഗോബാക്ക് വിളി, ശരണം വിളി; ക്ഷുഭിതനായി മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

സദസ്സിൽ നിന്ന് കൂവൽ, ഗോബാക്ക് വിളി, ശരണം വിളി; ക്ഷുഭിതനായി മുഖ്യമന്ത്രി

കൊല്ലം: ബൈപാസd ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം. അധ്യക്ഷ പ്രസംഗത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴും പ്രസംഗം തുടങ്ങിയപ്പോഴും സദസ്സിന് ഏറ്റവും പിന്നിലിരുന്ന ബി.ജെ.പി. പ്രവർത്തകരാണ് സംഘടിതമായി ഗോബാക്ക് വിളിച്ചും ശരണം വിളിച്ചും കൂവിയും ബഹളമുണ്ടാക്കി. ബഹളം അനിയന്ത്രിതമായപ്പോൾ മുഖ്യമന്ത്രി പ്രസംഗം നിർത്തി ക്ഷുഭിതനായി പ്രതികരിച്ചു. 'ശബ്ദമുണ്ടാക്കാനായി ചിലർ വന്നിട്ടുണ്ട് അല്ലേ... അനാവശ്യ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കമുണ്ട്. എന്തും കാണിക്കാനുള്ള വേദിയായി ഇതിനെ കാണരുത്...' - മുഖ്യ മന്ത്രി ശബ്ദമുയർത്തി ശകാരിച്ചപ്പോൾ ബഹളം ശമിച്ചു. പിന്നീട് ഒറ്റപ്പെട്ട ശരണം വിളിയും കൂവലും മാത്രമായി. Content Highlights: Kollam Bypass Inauguration, Chief Minister Pinarayi Vijayan, Angry, Prime Minister Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2VQBkMF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages