മെൽബോൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെആസ്ഥാനങ്ങളുടെ സമീപം സംശയാസ്പദമായ രീതിയിൽ പൊതിക്കെട്ടുകൾ കണ്ടതിനെ തുടർന്ന് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പത്തോളം വിദേശ ആസ്ഥാനങ്ങളുടെ പരിസരത്ത് ബുധനാഴ്ചയാണ് പൊതികൾ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും ആംബുലൻസുകളും അടിയന്തര സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ, യുഎസ് കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്ന സെന്റ് കിൽഡ റോഡിലും മറ്റെല്ലായിടത്തും അന്വേഷണണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.ഔദ്യോഗിക എമർജൻസി വെബ്സൈറ്റിലൂടെ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടൻ, കൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാകിസ്താൻ, ഗ്രീക്ക്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ കോൺസുലേറ്റുകൾക്ക സമീപമാണ് പൊതിക്കെട്ടുകൾ കണ്ടെത്തിയത്.സിഡ്നിയിലെ അർജന്റീനിയൻ കോൺസുലേറ്റിന് സമീപം രണ്ടു ദിവസത്തിനു മുമ്പ് സംശയാസ്പദമായ രീതിയിൽ വെളുത്ത പൊടി കണ്ടെത്തിയിരുന്നു. Content Highlights: Suspicious Packages Found At Indian ,Other Consulates In Australia, Melbourne
from mathrubhumi.latestnews.rssfeed http://bit.ly/2C9a8zB
via
IFTTT
No comments:
Post a Comment