ബുലന്ദ്ശഹര്‍ കൊലപാതകം: മുഖ്യ പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് പിടിയില്‍ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

ബുലന്ദ്ശഹര്‍ കൊലപാതകം: മുഖ്യ പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് പിടിയില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്. ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹർ ജില്ലാ കോ-ഓർഡിനേറ്ററാണ് യോഗേഷ്. ബുലന്ദ്ശഹറിൽ പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇൻസ്പെക്ടർ സുബോധ് കുമാറിനെയും സംഘത്തെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. സ്ംഭവത്തിൽ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. സുബോധ് കുമാർ സിങ് 2015-ൽ ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സൈനികൻ ജിതേന്ദ്ര മാലിക്ക് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോലീസ് ഉദ്യോഗസ്ഥനെ മഴു ഉപയോഗിച്ച് വെട്ടിയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. content highlights:Bulandshahr Murder Yogesh Raj Arrested
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2ACxtKf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages