പമ്പ: ശബരിമല കാനനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശി പരമശിവം (38) ആണ് മരിച്ചത്. എരുമേലി പമ്പ കാനന പാതയിൽ മുക്കുഴിക്കടുത്ത് വള്ളിത്തോട് വെച്ച് ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ വനപാലകരും മറ്റ് തീർഥാടകരും ചേർന്ന് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മുണ്ടക്കയം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാനന പാതയിൽ എല്ലാ ദിവസവും ആനകൾ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരി ഏഴിന് കാനനപാതയിൽ വെച്ച് ആനയുടെ കുത്തേറ്റ് ചെന്നൈ സ്വദേശി നിരേഷ് കുമാർ എന്ന തീർഥാടകൻ മരിച്ചിരുന്നു. content highlights:sabarimala road elephant attack
from mathrubhumi.latestnews.rssfeed http://bit.ly/2M5yhvH
via
IFTTT
No comments:
Post a Comment